ലജ്ജിക്കണം കേരളം

മരിച്ചതിൽ പിന്നെ എല്ലാർക്കും അയാൾ പ്രിയപ്പെട്ടവനായി. ഇന്ന് ഭക്ഷണം മോഷ്ടിച്ചു കഴിക്കേണ്ടി വന്നപ്പോൾ മനുഷ്യനെന്ന ഇരുകാലി മൃഗത്തിന് അയാളുടെ ജീവനിൽ കൊതി പൂത്തു, ജാതിക്കും മതത്തിനും തമ്മിൽ കഴുത്തറത്തു ശീലിച്ച അക്ഷരം പഠിച്ച മനുഷ്യനൊരിക്കലും തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നില്ല, മോഷ്ടിച്ചത് വയറു നിറച്ചു കഴിക്കാനല്ല മറിച്ചു വിശപ്പിനുള്ള ഒരിത്തിരി ഭക്ഷണമാണെന്ന്. കോടികൾ കടമെടുത്ത ബാങ്കിനെ പറ്റിക്കുന്ന പ്രമുഖർ അന്തസായി ജീവിക്കുന്ന ഇന്ത്യയിൽ, അരപ്പട്ടിണി മാറ്റാനായി കൃഷിക്ക് ലോൻ എടുത്തവൻ ആത്മഹത്യ ചെയ്യുന്ന ഇന്ത്യയിൽ ഇതും ഒരു കാഴ്ച്ച മാത്രം.... Continue Reading →

യമണ്ടന്‍ പൂരത്തിന് തിരശ്ശീല!

ഏഷ്യയിലെ തന്നെ യമണ്ടന്‍ പൂര'ത്തിന് വിരാമം കുറിച്ചു. ഉത്സവപ്പറമ്പിലെ പൊടിയമര്‍ന്നു തുടങ്ങി. ഇവിടെ പ്രഹരിച്ചത് പങ്കാളിത്തം കൊണ്ടും അകമഴിഞ്ഞ പിന്തുണകൊണ്ടും കലയെ ഹൃദയത്തോട് ചേര്‍ത്ത ഒരു സമൂഹത്തിന്റെ സ്‌നേഹവും സൗഹാര്‍ദവുമാണ്. വരാനിരിക്കുന്ന കലാമാമാങ്കങ്ങളില്‍ മാറേണ്ട ചില വസ്തുതകളുടെ സൂചനകള്‍ ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. ഒപ്പം നല്ല മുന്നേറ്റങ്ങള്‍ക്ക് പ്രശംസയും. മത്സരങ്ങള്‍ക്ക് അടിസ്ഥാനമെന്നത് സമയം തന്നെയാണ്. വൈകിത്തുടങ്ങലുകള്‍ തീര്‍ത്ത ക്രമക്കേടുകള്‍ കലോത്സവ വേദികളെ ഒടുക്കം വരെ പിന്തുടരുന്നു. മത്സരാര്‍ത്ഥികളുടെയും കാണികളുടെയും ഊര്‍ജ്ജത്തെ ബാധിച്ചു കഴിഞ്ഞാല്‍ പിന്നെ മൊത്തത്തിലുള്ള ആവേശം അമരുകയാണ് ചെയ്യുന്നത്.... Continue Reading →

അനുഭവം ഗുരു

 "നിയമം പാലിക്കാൻ മാത്രമല്ല, ലംഘിക്കാൻ കൂടിയുള്ളതാണ്.." എന്നൊരിക്കൽ എൻ്റെ അദ്ധ്യാപകൻ ക്ലാസ്സിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. അന്നത് എനിക്കത്ര ദഹിച്ചില്ലെങ്കിലും, പിന്നീട് അനുഭവങ്ങളുടെ യാത്രയിൽ അതിൻ്റെ പൊരുൾ എനിക്ക് മനസ്സിലായി. ഒരുപാട് കഥകളെ കൂട്ടിച്ചേർത്ത് വലിച്ച് ഒരു ദിശയിലേക്ക് കൊണ്ട് പോവുന്ന വാഹനമാണല്ലോ ട്രെയിൻ!. ആ കഥകളുടെ ശൃംഖലയിലാണ് എൻ്റെ ഈ അനുഭവ കഥയും ഉൾപ്പെട്ടിട്ടുള്ളത്. ട്രെയിനിൻ്റെ ഉൾ ഭിത്തികളിൽ ചുവപ്പിലും കറുപ്പിലുമായി കുറെ നിർദ്ദേശങ്ങൾ എൻ്റെ ശ്രദ്ധയിൽ പെട്ടു. ചിലർ അത് പാലിക്കുന്നുണ്ട്, മറ്റു ചിലർ... Continue Reading →

താജ്മഹല്‍ – Video Story

  ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ആഗ്രയിലെ യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ് മഹല്‍, പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ്. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു എന്നാണ് കണക്ക്. കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടാഗോര്‍ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായി മൊബൈലില്‍ (REDMI 3s PRIME)ചിത്രീകരിച്ചതാണ് ഈ വീഡിയോ.... Continue Reading →

പൂക്കള്‍…പനിനീര്‍ പൂക്കള്‍

നിറമാര്‍ന്ന സങ്കല്‍പങ്ങള്‍ക്ക് ചാരുത പകരുകയാണ് പൂക്കള്‍. അതിമോഹങ്ങളായ പല ആധുനി സങ്കല്‍പങ്ങളും അവയെ ഒളിപ്പിച്ചു വെക്കുന്നു എന്നതാണ് സത്യം. പ്രകൃതി എന്നും തുറന്നിട്ട പൂന്തോട്ടമാണ്. അതുപോലെ തന്നെ പ്രകൃതിയും സത്തുകളും. പലതരം കാഴ്ചകളും പലപ്പോഴും മൊബെല്‍ ക്യാമറ വച്ച് പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പ്രകൃതി തന്നിടത്തോളം നിറമുള്ള അനുഭവം മറ്റൊന്നും തന്നെയില്ല. പൂക്കളോടിണങ്ങിയ നിമിഷങ്ങളില്‍ നിന്നും SAMSUNG J2 ഫോണില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍.   വിടരും മുന്നെ മറ്റൊരാള്‍ എളിമയുള്ള തെച്ചിപ്പൂ  പല നിറത്തിലും ഭാവത്തിലും..!... Continue Reading →

സ്വാതന്ത്ര്യം; ഒരു വിളിപ്പാടകലെ..!

______എന്ന ഞാന്‍, നിയമം വഴി അതിഷ്ഠിതമായ ഈ രാജ്യത്തിന്‍റെ ഭരണഘടനയോട് സത്യസന്ധതയും കൂറും പുലര്‍ത്തിക്കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു.  ജനങ്ങള്‍ വിജയിപ്പിച്ചെടുത്ത് ഭരണത്തിലേറിയ ഭരണകര്‍ത്താവിന്‍റെ പക്കല്‍ നിന്നുമുള്ള ആദ്യ സത്യവാങ്മൂലം! എത്രമാത്രം അര്‍ത്ഥപൂര്‍ണ്ണവും ഉത്തരവാദിത്വവും നിറഞ്ഞ വാക്കുകള്‍! ഈ വാക്കിന്‍റെ അര്‍ത്ഥം ഉള്‍കൊണ്ടു തന്നെയാണോ പറഞ്ഞിട്ടുള്ളത് എന്ന് സംശയാധിഷ്ഠിതമാണ്. എന്തെന്നാല്‍ ഭരണം കയ്യേറിയ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും അല്ലെങ്കില്‍ ഏതൊരു വ്യക്തിയും പിന്നീട് മുന്നോട്ട് നീങ്ങുന്നത് തങ്ങളുടെ സ്വന്തം കാഴ്ച്ചപ്പാടിനനുസൃതമായിട്ടല്ലേ..?  വാഗ്ധാനം നല്‍കിയ നല്ല ഭരണം നടത്താതെ അബദ്ധങ്ങള്‍ മാത്രം... Continue Reading →

രാമക്കല്‍മേടില്‍ നിന്നും..

കേരളത്തിലെ മലനാടെന്നറിയപ്പെടുന്ന ഇടുക്കിയിലെ രാമക്കല്‍മേടിലേക്ക് എന്റെ കോളജില്‍ നിന്നുപോയ യാത്രയില്‍ എന്റെ ക്യാമറക്കണ്ണുകളാല്‍ ഒപ്പിയെടുത്ത ചില ഫോട്ടോകള്‍ ആകാശത്തിനു ചുവട്ടില്‍ ഓടുന്ന കാലുകള്‍   കേര നിര അതിര് കെട്ടും കെട്ടി തൊഴിലിനായ് പങ്ക 'ഭൂ'പടം ക​ണ്ണെത്താ ദൂരത്ത് രാമക്കല്ലിലെ അസ്തമയം  

ഗുരു

ആരാണ്  ഗുരു? മാതാപിതാക്കൾ  കഴിഞ്ഞാൽ  പിന്നെ  നമ്മുടെ  കൺകണ്ട  ദൈവമാണ്  ഗുരു. "ഗു"എന്നാൽ  ഇരുട്ട്  "രു" എന്നാൽ  അകറ്റുക ഗുരുവെന്നാൽ  ഇരുട്ടിനെ  അകറ്റുന്നത്,  അതായത്  വെളിച്ചം. നമ്മുടെ  ഹൃദയത്തിലും ജീവിതത്തിലും വെളിച്ചം  നിറക്കുന്നവരാണ് നമ്മുടെ  അദ്ധ്യാപകർ, എന്നാൽ  ദിനം പ്രതി  മതിപ്പ്  കുറഞ്ഞു  വരുകയാണ്  ഈ  വാക്കിനോട്‌. ചരിത്രാതീതകാലം  മുതൽക്കേ  തനിക്കു പകർന്നുകിട്ടിയ  അറിവുകളും  ജീവിതത്തെ  നേരിടേണ്ട രീതികളും  തുടങ്ങി  ഒരു  ഉത്തമപൗരനായി തീരുവാനുള്ള സകലതും  വിദ്യാർഥിക്കുള്ളിൽ  നിറച്ചവരായിരുന്നു  അന്നത്തെഅദ്ധ്യാപകർ. ആർത്തിയും  പക്ഷാപാതവുമില്ലാതെ  തനിക്കുള്ള കഴിവുകളെല്ലാം തന്റെ ... Continue Reading →

Blog at WordPress.com.

Up ↑